സംസ്ഥാനത്തിന്റെ ധനസ്ഥിതിയും നികുതി വരുമാനവും സംബന്ധിച്ച സിഎജി റിപ്പോർട്ടിനെ വിമർശിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. സിഎജി പറയുന്ന നികുതി കുടിശിക കേരളം ഉണ്ടായ കാലം മുതലുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. നികുതി കുടിശികയിൽ 420 കോടി രൂപ പിരിച്ചെടുത്തത് ചരിത്ര നേട്ടമാണെന്നും അദ്ദേഹം പ്രതികരിച്ചു.സിഎജി റിപ്പോർട്ട് 2020-21 ൽ നിന്നും 2021 – 22 ൽ 6400 കോടി രൂപ നികുതി കുടിശ്ശിക കൂടിയെന്നാണ് പറയുന്നത്. ഇതിന് കാരണം പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പാ സഹായം പുതിയ ഇനമാക്കി ചേർത്തതാണ്. 1970 മുതലുള്ള കണക്കാണിത്. 5980 കോടി രൂപയോളം വരും ഈ തുകയെന്നും ധനമന്ത്രി പറഞ്ഞു. ക്ഷേമ പെൻഷൻ പട്ടിക അനർഹരെ ഒഴിവാക്കി പരിഷ്കരിച്ച് വരികയാണെന്നും ധനമന്ത്രി വ്യക്തമാക്കി.
സിഎജി റിപ്പോർട്ടിനെ വിമർശിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ
