‘ഫോട്ടോഗ്രാഫര്‍ക്കു പോസ് ചെയ്യുന്ന യുദ്ധവിമാനങ്ങള്‍!’ എന്ന വീഡിയോ വീണ്ടും വൈറലായിരിക്കുകയാണ്. സൗദി അറേബ്യന്‍ ഫോട്ടോഗ്രാഫറായ അഹമ്മദ് ഹദെ ഒരു യുദ്ധവിമാനത്തിലിരുന്ന് ഫോട്ടോയെടുക്കുന്നു. പറക്കുന്ന യുദ്ധ വിമാനങ്ങളോടു കൈകൊണ്ട് ആംഗ്യം കാണിച്ചു പോസിഷന്‍ ശരിയാക്കുന്ന വീഡിയോ കണ്ടവരെല്ലാം അതിശയിച്ചുപോയി. സൗദി അറേബ്യയുടെ 90 -ാമത് ദേശീയ ദിനത്തിന്റെ റിഹേഴ്സലിനിടെ റോയല്‍ സൗദി എയര്‍ഫോഴ്സിന്റെ യുദ്ധവിമാനങ്ങള്‍ മിഡ്- എയര്‍ സ്റ്റണ്ടുകള്‍ അഭ്യസിക്കുന്നതിന്റെ ഫോട്ടോകള്‍ എടുക്കാന്‍ ചുമതലപ്പെട്ടുത്തിയത് അഹമ്മദ് ഹദെയെയായിരുന്നു. ഫോട്ടോഗ്രാഫര്‍ മിലിട്ടറി ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റില്‍ ഇരുന്നാണ് ഫോട്ടോയെടുക്കുന്നത്. ആകാശത്ത് പറക്കുന്ന മൂന്ന് ഫൈറ്റര്‍ ജെറ്റ് വിമാനങ്ങളുടെ പോസിഷന്‍ ശരിപ്പെടുത്താന്‍ മാര്‍ഗനിര്‍ദേശം കൈകൊണ്ട് ആംഗ്യംകാണിച്ചു നിര്‍ദേശം നല്കുന്നതു വീഡിയോയില്‍ കാണാം. വിമാനങ്ങള്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഇടത്തോട്ടും വലത്തോട്ടും നീങ്ങുന്നു. ഇങ്ങനെ കൃത്യമായ സ്ഥാനത്ത് അവയെത്തിയപ്പോള് അദ്ദേഹം അവയുടെ ചിത്രങ്ങളെടുത്തു. അത്യപൂര്‍വമായ ദൃശ്യമാണ് അദ്ദേഹം കാമറയില്‍ പകര്‍ത്തിയത്. എന്നാല്‍ അതു പകര്‍ത്തുന്നതിന്റെ വീഡിയോയാണ് അതിലേറെ ഗംഭീരമായത്. ട്വിറ്ററില്‍ ഏവിയേഷന്‍ പുറത്തുവിട്ട ഈ വീഡിയോ ഒന്നേകാല്‍ കോടി ആളുകളാണ് കണ്ടത്.
ഫോട്ടോഗ്രാഫര്‍ക്കു പോസ് ചെയ്യുന്ന യുദ്ധവിമാനങ്ങള്‍
