7 14

മഴക്കാലമായതോടെ ഇന്‍ഫ്‌ലുവന്‍സ ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇന്‍ഫ്‌ലുവന്‍സ വൈറസ് മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണിത്. മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന ഇന്‍ഫ്‌ലുവന്‍സ വൈറസുകള്‍ മൂലമാണ് പനി ഉണ്ടാകുന്നത്. പനിക്കു പുറമെ തലവേദന, തൊണ്ടവേദന, ശരീരവേദന, ഛര്‍ദ്ദി, എന്നിവയാണ് പലരിലും ലക്ഷണങ്ങള്‍. മിക്ക ആളുകളും ഇന്‍ഫ്‌ലുവന്‍സയില്‍ നിന്ന് 5 മുതല്‍ 7 ദിവസത്തിനുള്ളില്‍ സുഖം പ്രാപിക്കും. എന്നിരുന്നാലും ക്ഷീണവും നേരിയ ചുമയും രണ്ടാഴ്ച വരെ നീണ്ടുനില്‍ക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ ചികിത്സതേടുകയും വിശ്രമം എടുക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. രോഗം തടയുന്നതിനായി വര്‍ഷം തോറും ഇന്‍ഫ്‌ലുവന്‍സ വാക്‌സിനേഷന്‍ എടുക്കുന്നത് ഏറ്റവും ഉചിതമാണ്. അണുബാധയുടെ തീവ്രത കുറയ്ക്കുന്നതിനു ഇത് ഉപകരിക്കും. രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിലും ഇന്‍ഫ്‌ലുവന്‍സ ഗുരതരമായി ബാധിക്കാറുണ്ട്. ന്യുമോണിയ, ബ്രോങ്കൈറ്റിസ്, ആസ്ത്മ ആക്രമണം, ഹൃദയ പ്രശ്‌നങ്ങള്‍, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം തുടങ്ങിയവ ഇന്‍ഫ്‌ലുവന്‍സയുടെ സങ്കീര്‍ണതകളാകാറുണ്ട്. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ആദ്യത്തെ 48 മണിക്കൂറിനുള്ളില്‍ മരുന്നുകള്‍ കഴിച്ചാല്‍ രോഗലക്ഷണങ്ങളുടെ ദൈര്‍ഘ്യം കുറയ്ക്കാനും സങ്കീര്‍ണതകള്‍ തടയാനും സഹായിക്കും. രോഗം ബാധിച്ചവര്‍ക്കു വിശ്രമവും അനിവാര്യമാണ്. ചെറുചൂടുവെള്ളം ധാരാളമായി കുടിക്കണം. ലഘുവായതും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുന്നതും ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്തുന്നതിനു സഹായിക്കും. മതിയായ ഉറക്കവും വേണം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *