വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതുവരെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇനി കണ്ടെത്താനുള്ള മൂന്ന് പേർക്കായി പ്രദേശത്ത് വ്യാപകമായ തെരച്ചിൽ തുടരുകയാണ്.
വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തഭൂമി സന്ദർശിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. എംവി ഗോവിന്ദൻ, എംവി ജയരാജൻ എന്നിവർക്കൊപ്പമാണ് പിണറായി വിജയൻ എത്തിയത്. മന്ത്രി എപി അനിൽകുമാറും പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു.
വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം മുഖപത്രം. ദുരന്തത്തെ സർക്കാർ രാഷ്ട്രീയവത്കരിച്ചുവെന്നും സാങ്കേതിക വസ്തുതകൾ മറച്ചുവെച്ചെന്നും മുഖപത്രത്തിൽ പറയുന്നു.
വയനാട് തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ നടത്തിയ പ്രസ്താവന തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വീഴ്ച മറക്കാൻ വേണ്ടി വിവാദം ഉണ്ടാക്കാൻ ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും പാരിസ്ഥിതിക അനുമതി ലഭിച്ചത് സൂത്രപണിയിലൂടെയല്ലെന്നും പിണറായി പറഞ്ഞു.
തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് മുൻപ് എന്തെങ്കിലും വിവരങ്ങൾ മറച്ചുവെച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം അന്നത്തെ സർക്കാരിനല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിവരങ്ങൾ ആരെങ്കിലും മറച്ചുവെച്ചിട്ടുണ്ടെങ്കിൽ അത് അവരോടാണ് ചോദിക്കേണ്ടതെന്നും ഇതിൽ സർക്കാരിന് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കടുത്ത നിബന്ധനകളുണ്ടായിട്ടും അതൊന്നും പാലിക്കാതെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റം നടക്കുന്നതെന്ന് തോമസ് ഐസക്. ഓഹരി കൈമാറ്റ വിഷയം മന്ത്രിസഭ ചർച്ച ചെയ്തിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരള പി എസ് സി ഡിവിഷണൽ അക്കൗണ്ടൻ്റ് പരീക്ഷയിൽ ക്രമക്കേടെന്ന് ആരോപണം. റൂള് വ്യവസ്ഥ ലംഘിച്ച് രണ്ട് തവണയായി പി എസ് സി പരീക്ഷ നടത്തി. റൂൾ പ്രകാരമുള്ള അനുപാതം തെറ്റിക്കുകയും ചെയ്തു. പുതിയ ഉദ്യോഗാർത്ഥികളെ തിരുകി കയറ്റാനുള്ള നീക്കമാണിതെന്നാണ് ആരോപണം.
കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ പ്രോസിക്യൂഷൻ അനുമതി ഉത്തരവ് തയ്യാറാക്കിയതിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും തന്റെ കൈകൾ ശുദ്ധമാണെന്നും ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ. കോടതിക്ക് എന്തും പറയാമെന്നും അതിനെ ചോദ്യം ചെയ്യാൻ താനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
തിരുവനന്തപുരം വാഴോട്ടുകോണം കൗൺസിലർ സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഇടക്കാല ജാമ്യം. നെടുമങ്ങാട് രണ്ടാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂലൈ 13ന് വൈകിട്ട് അഞ്ച് മണി മുതൽ ജൂലൈ 14 രാത്രി 9 മണി വരെയാണ് സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിച്ചിരിക്കുന്ന സമയം.
യുഎസ് കമ്പനി കോറോ ഹെൽത്തിന് തിരിച്ചടി. 800 പേരുടെ ജോലി നഷ്ടപ്പെടുന്നതിൽ ഇടപെടാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും, പത്താം തീയതി നടക്കുന്ന ചർച്ചയിൽ പങ്കെടുക്കണമെന്നും കമ്പനി അധികൃതർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.
കലാമണ്ഡലത്തിലെ താൽക്കാലിക അധ്യാപക നിയമനത്തിനായുള്ള അഭിമുഖം നടത്താൻ അനുവദിക്കില്ലെന്ന് കോൺഗ്രസ്. സാംസ്കാരിക വകുപ്പിന്റെ അനുമതിയില്ലാതെ കലാമണ്ഡലത്തിൽ താൽക്കാലിക അധ്യാപക നിയമനങ്ങൾ നടക്കുന്നു എന്നാണ് കോൺഗ്രസിന്റെ പരാതി.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണതിനെ തുടർന്ന് മലബാറിലെ ട്രെയിൻ ഗതാഗതത്തിൽ മാറ്റം. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി. ഈ ട്രാക്കുകളിലൂടെ ഗതാഗതം ഉണ്ടാവില്ല. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം മാത്രമേ ഗതാഗതം ഉണ്ടാകൂ എന്ന് അധികൃതര് അറിയിച്ചു.
പെരുമ്പാവൂരിൽ ലഹരി വിൽപന ആരോപിച്ച് ആൾക്കൂട്ട വിചാരണ. മൂന്ന് യുവാക്കളെ തടഞ്ഞുനിർത്തി തലമുണ്ഡനം ചെയ്തതായി പരാതി. ബുധനാഴ്ച വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശികളാണ് പെരുമ്പാവൂർ പോലീസിൽ പരാതി നൽകിയത്.
കേരള പൊലീസ് വെബ് സൈറ്റ് തകരാറിൽ. അയാപ്സ് എന്ന സോഫ്റ്റ് വെയറാണ് തകരാറിലായത്. ഹാക്ക് ചെയ്തതായാണ് സംശയം. ഓൺലൈനായുള്ള ഫയൽ കൈമാറ്റം നിലച്ചതോടെ പൊലീസ് കെൽട്രോണിൻ്റെ സഹായം തേടി .
അനന്തപുരിയിലെ ചാല കമ്പോളത്തിൽ ഒരു നൂറ്റാണ്ടോളം തലയുയർത്തി നിന്ന പ്രശസ്ത വ്യാപാര സ്ഥാപനം ‘എംആർടി മെറ്റൽ മാർട്ട്’ പൂട്ടി. ഉടമസ്ഥരായ സഹോദരങ്ങൾ തമ്മിൽ നിലനിന്ന കുടുംബതർക്കങ്ങൾക്കൊടുവിൽ, ഹൈക്കോടതി വിധിപ്രകാരമാണ് അധികൃതർ കട പൂട്ടി സീൽ ചെയ്തത്.
ഉസ്ബക്കിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർത്ഥിനി സാവരിയയുടെ ശരീരത്തിലുടനീളം മർദനമേറ്റ മുറിവുകളും പാടുകളുമെന്ന് കുടുംബം. അറസ്റ്റിലായ മലപ്പുറം പുലാമന്തോൾ സ്വദേശി സദറുൾ അനമിനെതിരെ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. യുവതിയെ മതപരിവർത്തനത്തിന് യുവാവ് നിരന്തരം പ്രേരിപ്പിച്ചിട്ടും പെൺകുട്ടി അതിന് തയ്യാറായില്ലെന്ന് ബന്ധു പറയുന്നു.
ഫുട്ബോൾ ലോകകപ്പ് വിജയത്തിൻ്റെ ആഹ്ലാദപ്രകടനത്തിനിടെ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. കൊല്ലം കരിക്കോട് ടി.കെ.എം. കോളേജ് ജംഗ്ഷന് സമീപം ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കിളികൊല്ലൂർ സ്വദേശി അഭിലാഷിൻ്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് പൂർണ്ണമായും കത്തി നശിച്ചത്.
കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ പ്ലാന്റിൽ വെള്ളം കയറി മൂവായിരത്തോളം ഗ്യാസ് സിലിണ്ടറുകൾ പുഴയിലൂടെ ഒഴുകിപ്പോയി. കനത്ത മഴയെത്തുടർന്ന് പ്ലാന്റിന്റെ സുരക്ഷാ മതിൽ തകർന്നു
മധ്യപ്രദേശിലെ ക്ഷേത്രത്തിലും സാമ്പത്തിക ക്രമക്കേട് ആരോപണം. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ പ്രശസ്തമായ ‘മാ ബഗലാമുഖി’ ക്ഷേത്രത്തിലും കോടികളുടെ സാമ്പത്തിക ക്രമക്കേട് ആരോപണം ഉയരുന്നു.
ട്രെയിനിൽ ദമ്പതികൾക്ക് മണിയറയൊരുക്കിയ സംഭവത്തിൽ ടിക്കറ്റ് എക്സാമിനർക്കെതിരെ നടപടി. ടിക്കറ്റ് എക്സാമിനറെ സസ്പെൻഡ് ചെയ്തു. ട്രെയിൻ നമ്പർ 11002 നന്ദിഗ്രാം എക്സ്പ്രസിലെ ഫസ്റ്റ് എസി ക്യാബിനിൽ ആണ് സംഭവം . സംഭവത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതായി റെയിൽവേ അറിയിച്ചു.
ഗുരുഗ്രാമിൽ തുടർച്ചയായ മൂന്നാം ദിവസവും കനത്ത മഴ തുടരുന്നു . മഴയ്ക്ക് പിന്നാലെ നഗരത്തിലാകെ രൂപപ്പെട്ട രൂക്ഷമായ വെള്ളക്കെട്ടും റോഡുകളിലെ ഭീമൻ കുഴികളും കാരണം മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
ഷാർജയിൽ നിന്നും പാകിസ്താനിലെ കറാച്ചിയിലേക്ക് പറക്കുന്നതിനിടെ കാണാതായ സ്വകാര്യ ചരക്കുവിമാനം അറബിക്കടലിൽ തകർന്നുവീണതെന്ന് സ്ഥിരീകരിച്ചു. അപകടം നടന്ന് 12 മണിക്കൂറിന് ശേഷം ഒർമാര തുറമുഖത്തിന് തെക്ക് 53 നോട്ടിക്കൽ മൈൽ അകലെ ആഴക്കടലിൽ നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.
ഖാലിസ്താൻ തീവ്രവാദി ഹർദീപ് സിംഗ് നിജ്ജാറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മാഫിയ തലവൻ ലോറൻസ് ബിഷ്ണോയിയെ കൈമാറണമെന്ന അമേരിക്കയുടെ ആവശ്യം നിയമപരമായി പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് കേന്ദ്ര സർക്കാർ.
പശ്ചിമ ബംഗാളിൽ നിർമ്മാണത്തിലിരുന്ന ക്രൈസ്തവ ദേവാലയത്തിന് നേരെ ആൾക്കൂട്ട ആക്രമണം. കൊൽക്കത്തയിൽ നിന്നും 30 കിലോമീറ്റർ അകലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ സോനാർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സുഭാഷ്ഗ്രാമിലാണ് സംഭവം.
ഇന്ത്യയിൽ വമ്പൻ നിക്ഷേപം പ്രഖ്യാപിച്ച് ഓസ്ട്രേലിയയിലെ ജീവനക്കാരുടെ പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്ന പ്രമുഖ കമ്പനിയായ ഓസ്ട്രേലിയൻസൂപ്പർ. ഇന്ത്യയിൽ 2800 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് പ്രഖ്യാപിച്ചത്.
പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ ആക്രമണം. ബഹ്റൈൻ, കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങളിൽ പുലർച്ചെ മുതൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി.
ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് അർധരാത്രിയോടെ തുടക്കമാവും. ബോസ്റ്റണിലെ ജിലറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ്പായ ഫ്രാൻസ്, കരുത്തരായ മൊറോക്കോയെ നേരിടും.
