തന്റെ ആദ്യത്തെ ഫെറാറി സ്വന്തമാക്കി ഫഹദ് ഫാസില്‍. ഫെറാറി പുരോസാംഗ്വേ എസ്യുവിയാണ് ഫഫയുടെ ഏറ്റവും പുതിയ കൂട്ടാളി. ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളുടെ നിരയിലെ ആദ്യത്തേതും നിലവില്‍ വില്‍പ്പനയ്ക്ക് എത്തുന്ന ഒരേയൊരു എസ്യുവിയാണ് ഫെറാറി പുറോസാംഗ്വേ. കേരളത്തിലെ ആദ്യത്തെ ഫെറാറി എസ്യുവി മോഡല്‍ എന്ന സവിശേഷതയും അദ്ദേഹത്തിന്റെ പുറോസാംഗ്വേ കൂടുതല്‍ സ്‌പെഷ്യലാക്കുന്നു. തിളക്കമുള്ള തൂവെള്ള നിറമുള്ള ബിയാന്‍കോ സെര്‍വിനോയുടെ ക്ലാസിക് ഷേഡാണ് ഫഹദ് ഫാസില്‍ തന്റെ എസ്യുവിയ്ക്കായി തിരഞ്ഞെടുത്തത്. ഫെറാറി ഈ ഫാമിലി എസ്യുവിയില്‍ നല്‍കിയിരിക്കുന്നത് 6.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ്. ഈ യൂണിറ്റ് 725 ബിഎച്പി പവറും 716 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. ലംബോര്‍ഗിനി ഉറൂസ്, ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഉആത എന്നിവയെ വെല്ലുവിളിക്കുന്നതിനാണ് ഫെറാറി പുരോസാംഗ്വേ പുറത്തിറക്കിയത്. ഇതിന്, മറ്റ് കസ്റ്റമൈസേഷന്‍ ഓപ്ഷനുകളൊന്നുമില്ലാതെ, 10 കോടി രൂപ എക്‌സ്-ഷോറൂം വിലയുണ്ട്. ഓണ്‍റോഡ് വില 12 കോടിയും. ഫഹദ് ഫാസില്‍ നിരവധി കസ്റ്റം ഓപ്ഷനുകള്‍ തിരഞ്ഞെടുത്തതിനാല്‍, വില അല്പം കൂടുതലായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.