അതിതീവ്ര ചൂട് മുതിര്‍ന്നവരെക്കാള്‍ ഏറ്റവും ബാധിക്കുക കുട്ടികളെയാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എടുക്കുന്നതിനെക്കാള്‍ കൂടുതല്‍ ജലാംശം ശരീരം പുറന്തള്ളുന്നത് കുട്ടികളില്‍ പെട്ടന്ന് നിര്‍ജ്ജലീകരണത്തിന് കാരണമാകുന്നു. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളുടെ വിയര്‍പ്പ് ഗ്രന്ഥികള്‍ പൂര്‍ണമായും വികസിച്ചിട്ടില്ലാത്തതിനാല്‍ ശരീരതാപം നിയന്ത്രിക്കുന്നതിലും പ്രതിസന്ധിയുണ്ടാകാനിടയുണ്ട്. കൂടാതെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൂടുതലായതിനാല്‍ കുട്ടികളുടെ ശരീരം ചൂടു കൂടുതല്‍ ആഗിരണം ചെയ്യും. നിര്‍ജ്ജലീകരണം തടയുന്നതിന് വെള്ളം നന്നായി കുടിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. പുറത്തു പോകുമ്പോള്‍ എപ്പോഴും കുപ്പില്‍ വെള്ളം കരുതുക. കാര്‍ബോണേറ്റഡ് പാനീയങ്ങളും മധുരം കൂടിയതുമായി ഭക്ഷണങ്ങളും കഴിവതും ഒഴിവാക്കുക. പുറത്തിറങ്ങുമ്പോള്‍ കുട്ടികളെ അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ധരിപ്പിക്കാന്‍ ശ്രദ്ധിക്കുക. ഇന്‍ഡോര്‍ കളികള്‍ പ്രോത്സാഹിപ്പിക്കുക. പുറത്തിറങ്ങുമ്പോള്‍ കുട, തൊപ്പി എന്നിവ ഉപയോഗിക്കുക. ചൂട് എക്‌സ്‌പോഷര്‍ മൂലം ഉണ്ടാകുന്ന അസ്വസ്ഥതകളും അവയുടെ ലക്ഷണങ്ങളെ കുറിച്ചും കുട്ടികളെ ബോധവല്‍ക്കരിക്കുക. തലവേദന, ശ്വാസതടസം, തലകറക്കം തുടങ്ങിയ കാര്യങ്ങള്‍ അനുഭവപ്പെട്ടാല്‍ വൈദ്യ സഹായം തേടാന്‍ മറക്കരുത്.