തമിഴ് സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഓണ്‍സ്ക്രീന്‍ താരജോഡിയായ അജിത്തും സിമ്രാനും നീണ്ട 25 വര്‍ഷത്തിന് ശേഷം വീണ്ടും ഒന്നിച്ചെത്തുന്നു. അജിത് നായകനായെത്തുന്ന ‘ഗുഡ് ബാഡ് അഗ്ലി’യിലാണ് സിമ്രാനും ഒരു സുപ്രധാന വേഷത്തിലെത്തുന്നത്. മുന്‍പ് അവള് വരുവാല (1998), വാലി (1999), ഉന്നൈ കൊട് എന്നൈ തരുവേന്‍ (2000) എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചിരുന്നു. അവള് വരുവാല എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയാണ് വാലിയിലും ഹിറ്റ് ജോഡികള്‍ ഒന്നിച്ചെത്തിയത്. സിമ്രാന് വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. പിന്നീട് 2014 […]