ലോകത്തെ ഏറ്റവും വലിയ സമ്പന്നരായ 500 പേരുടെ പട്ടിക പ്രസിദ്ധപ്പെടുത്തി ബ്ലൂംബെര്‍ഗ്. സ്പേസ് എക്സ്, ടെസ്ല, എക്സ് മേധാവി ഇലോണ്‍ മസ്കാണ് പട്ടികയില്‍ ഒന്നാമന്. 26,300 കോടി ഡോളര്‍ ആസ്തിയാണ് മസ്കിനുള്ളത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ പിന്തള്ളി മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് രണ്ടാം സ്ഥാനത്തെത്തി. 451 കോടി ഡോളറിന്റെ മുന്നേറ്റത്തോടെ 21,100 കോടി ഡോളറിന്റെ ആസ്തിയാണ് സക്കര്‍ബര്‍ഗിനുള്ളത്. മൂന്നാം സ്ഥാനത്തുള്ള ജെഫ് ബെസോസിന് 20,900 കോടി ഡോളറിന്റെ ആസ്തിയുണ്ട്. ആദ്യ നൂറുപേരുടെ പട്ടികയില്‍ 59 പേരും യു.എസ്, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ലോകത്തെ നൂറ് സമ്പന്നരില്‍ യു.എസില്‍നിന്ന് 35ഉം ഇന്ത്യ, ചൈന രാജ്യങ്ങളില്‍നിന്ന് 12 പേര് വീതവും ഇടംപിടിച്ചു. മുകേഷ് അംബാനിയാണ് ഇന്ത്യയില്‍നിന്ന് പട്ടികയില്‍ മുന്നില്‍. 10,500 കോടി ഡോളര്‍ ആസ്തിയോടെ പതിനാലാം സ്ഥാനത്താണ് മുകേഷ് അംബാനി. 9950 കോടി ഡോളര്‍ ആസ്തിയോടെ പതിനെട്ടാം സ്ഥാനത്തുള്ള ഗൗതം അദാനിയാണ് ഇന്ത്യയില്‍ രണ്ടാമത്. ബ്ലൂംബെര്‍ഗ് പട്ടികയില്‍ ഇടംപിടിച്ച ഒരേയൊരു മലയാളി ലുലു ഗ്രൂപ് ചെയര്മാന് എം.എ. യൂസഫലിയാണ്. 645 കേടി ഡോളറിന്റെ ആസ്തിയോടെ 487-ാം സ്ഥാനത്താണ് യൂസഫലി.
ബ്ലൂംബെര്‍ഗ് പട്ടികയില്‍ ഇലോണ്‍ മസ്ക്, യൂസഫലി
