മണിപ്പൂരിൽ കലാപകാരികൾ സ്റ്റാർലിങ്ക് ഇന്റര്‍നെറ്റ് സേവനങ്ങൾ ഉപയോഗപ്പെടുത്തി എന്ന ആരോപണം നിഷേധിച്ചു ഇലോണ്‍ മസ്ക്. ഇന്ത്യയ്ക്ക് മുകളിലെ സ്റ്റാര്‍ലിങ്ക് ബീമുകൾ ഓഫ് ആണെന്ന് മസ്ക് എക്സിൽ കുറിച്ചു. ഇന്ത്യയിൽ പ്രവർത്തിക്കാൻ സ്റ്റാർലിങ്കിന് ലൈസൻസില്ല. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ കെയ്റോ ഖുനൂവിൽ നടത്തിയ റെയ്ഡിനിടെ ഇന്ത്യൻ ആർമിയുടെ സ്പിയർ കോർപ്സ് ഇൻറർനെറ്റ് ഉപകരണങ്ങളും മറ്റ് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത വസ്തുക്കളുടെ ചിത്രങ്ങളും സുരക്ഷാ സേന എക്സിൽ പങ്കിട്ടു. ഇതിലാണ് സ്റ്റാർലിങ്ക് ലോഗോ ഉള്ള ഉപകരണം ഉണ്ടായിരുന്നത്.
സ്റ്റാർലിങ്ക് ഇന്റര്‍നെറ്റ് സേവനങ്ങൾ മണിപ്പൂരിൽ കലാപകാരികൾ ഉപയോഗപ്പെടുത്തി എന്ന ആരോപണം നിഷേധിച്ചു ഇലോണ്‍ മസ്ക്
