പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ കവർച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി. ആട്ടയാമ്പതി സ്വദേശി സരസ്സമാളിനെയാണ് പ്രദേശവാസികളായ യുവാക്കൾ ചേർന്ന് കൊലപ്പെടുത്തി കുഴിച്ചിട്ടത്. ജൂൺ 10 മുതൽ സരസമ്മാളിനെ കാണാതായതിനെ തുടർന്ന് മകൾ ജൂൺ 12 ന് കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകിയിരുന്നു. കവർച്ചയ്ക്കും കൊലപാതകത്തിനും ഇയാളെ സഹായിച്ച 17 കാരനായി പൊലീസ് അന്വേഷണം ആരംഭിച്ചു. സരസമ്മാളിൻ്റെ ആഭരണങ്ങൾ മോഷ്‌ടിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. ചോദ്യം ചെയ്യലിനിടെ വയോധികയെ കൊലപ്പെടുത്തിയശേഷം മൃതദേഹം ശുചിമുറിയിലെ ഡ്രമ്മിൽ ഇട്ടു കത്തിക്കുകയും പകുതി കത്തിയ നിലയിൽ ചാക്കിൽ കെട്ടി കുഴിച്ചുമൂടിയതായും പ്രതികൾ സമ്മതിച്ചതായാണ് സൂചന.
പാലക്കാട് കവർച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി
