ഉത്തരാഖണ്ഡിലെ ഋഷികേശ്-ബദരീനാഥ് ദേശീയപാതയില്‍ ടെമ്പോ ട്രാവലര്‍ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടു പേർ മരിച്ചതായും 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ദുരന്ത നിവാരണ സേന മേധാവി അറിയിച്ചു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എസ്ഡിആര്‍എഫിന്റേയും പൊലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഋഷികേശ്-ബദരീനാഥ് ദേശീയപാതയില്‍ ടെമ്പോ ട്രാവലര്‍ പുഴയിലേക്ക് മറിഞ്ഞ് എട്ടു മരണം
