പ്രോട്ടീനിന്റെയും മറ്റ് പോഷകങ്ങളുടെയും കലവറയാണ് മുട്ട. എന്നാല്‍ മുട്ടയുടെ മഞ്ഞക്കരു ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കും എന്ന് കരുതുന്നവര്‍ ഏറെയാണ്. മുട്ടയുടെ മഞ്ഞക്കരുവില്‍ പ്രോട്ടീന്‍ ആണ് പ്രധാനമായുള്ളത്. വെള്ളക്കരുവിലാകട്ടെ പോഷകങ്ങളും. രണ്ട് മുട്ടയില്‍ (വെള്ളക്കരുവും മഞ്ഞക്കരുവും ഉള്‍പ്പെടെ) 411 മി.ഗ്രാം കൊളസ്‌ട്രോള്‍ ഉണ്ട്. എന്നാല്‍ ഇതേ അളവ് റെഡ്മീറ്റിലാകട്ടെ 78 മി.ഗ്രാം മാത്രമാണ് കൊളസ്‌ട്രോള്‍. ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ പോഷകം ആയതിനാല്‍ കരള്‍ വലിയതോതില്‍ കൊളസ്‌ട്രോള്‍ ഉല്‍പാദിപ്പിക്കുന്നു. മുട്ട പോലെ കൊളസ്‌ട്രോള്‍ കൂടുതലുള്ള ഭക്ഷണം കഴിക്കുമ്പോള്‍ കരള്‍, കൊളസ്‌ട്രോളിന്റെ ഉല്‍പാദനം കുറയ്ക്കുന്നു. പ്രായമാകുമ്പോഴുണ്ടാകുന്ന മക്യുലാര്‍ ഡീജനറേഷന്‍ ഉള്ള മുതിര്‍ന്നവരില്‍ ദിവസവും മുട്ടയുടെ മഞ്ഞ കഴിക്കുന്നതു മൂലം കൊളസ്‌ട്രോളിന്റെ അളവില്‍ കാര്യമായ മാറ്റം വരുന്നില്ല എന്ന് പഠനങ്ങള്‍ പറയുന്നു. പ്രോട്ടീന്‍, കോളിന്‍ എന്നിവയ്ക്കു പുറമെ മുട്ടയില്‍ ഒമേഗ 3 ആസിഡുകളും ധാരാളമുണ്ട്. ഇത് ട്രൈഗ്ലിസറൈഡിന്റെ അളവിനെ കുറയ്ക്കുന്നു. അതുകൊണ്ട് ഹൃദ്രോഗികള്‍ പതിവായി മുട്ട കഴിക്കുന്നത് സുരക്ഷിതമാണ്. മുട്ട ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്തുമെന്ന് പഠനങ്ങള്‍ പറയുന്നു. പ്രമേഹപൂര്‍വ ഘട്ടത്തിലുള്ളവരില്‍ പ്രധാനപ്പെട്ട ഘടകമാണിത്. ആഴ്ചയില്‍ 7 മുട്ട വരെ കഴിക്കുന്നതു ടൈപ്പ് 2 പ്രമേഹ സാധ്യത വര്‍ധിപ്പിക്കില്ലെന്ന് പഠനം പറയുന്നു. ഒന്നോ രണ്ടോ മുതല്‍ മൂന്നു മുട്ട വരെ ദിവസവും കഴിക്കുന്നത് ആരോഗ്യഗുണങ്ങളേകും. എന്നാല്‍ ഇത് ഓരോ വ്യക്തിയിലും ഈ അളവ് വ്യത്യാസപ്പെട്ടിരിക്കും. ഈ അളവില്‍ മുട്ട കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവില്‍ ചെറിയ വ്യത്യാസം വരുത്തും. മുട്ട കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ ഉണ്ട്. വയറു നിറഞ്ഞു എന്ന തോന്നല്‍ ഉണ്ടാക്കുക വഴി വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. മുട്ടയില്‍ പ്രോട്ടീന്‍ ഉണ്ട്. ഇത് ഉപാപചയനിരക്ക് വര്‍ധിപ്പിക്കുകയും ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. മുട്ടയിലെ കോളിന്‍ തലച്ചോറിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. മുട്ടയിലടങ്ങിയ ല്യൂട്ടിന്‍, സീസാന്തിന്‍ എന്നിവ തിമിരം, മക്യുലാര്‍ ഡീജനറേഷന്‍ തുടങ്ങിയ നേത്രരോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നു.