ജിഎസ്ടി നിരക്കുകൾ കൂടുതലെന്ന പരാതി ഉണ്ടെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു. നിരക്കുകൾ കുറയ്ക്കണമെന്നും, ആദായ നികുതി സ്ലാബുകളിൽ മാറ്റം വേണമെന്നും പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ വിദഗ്ധർ നിർദ്ദേശം നൽകി. അതോടൊപ്പം 16 ലക്ഷം തൊഴിലുകൾ ഇന്ത്യയിൽ നഷ്ടമായെന്നാണ് പുതിയ റിപ്പോർട്ട് വന്നിരുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഏഴ് ശതമാനം വേഗത്തിൽ വളർന്നാലും അടുത്ത പത്ത് വർഷത്തിൽ ആവശ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യ പാടുപെടുമെന്ന് സിറ്റി ഗ്രൂപ്പിന്റെ പഠന റിപ്പോര്‍ട്ടിൽ പറയുന്നത്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിൽ തൊഴിലും നൈപുണ്യവും വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ കൂടുതൽ നടപടികൾ ആവശ്യമാണെന്നും പഠനം വ്യക്തമാക്കുന്നു.