ആന്റി-ഓക്സിഡന്റുകളും നാരുകളും നിരവധി വൈറ്റമിനുകളും തുടങ്ങി നിരവധി പോഷകങ്ങള്‍ അടങ്ങിയ പപ്പായ ഇടയ്ക്കിടെ ഡയറ്റില്‍ ചേര്‍ക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ പപ്പായയുടെ കുരു അധികമാരും ഉപയോഗിക്കാറില്ല. അവയുടെ രുചിയില്ലായ്മ തന്നെയാണ് കാരണം. പപ്പായ പോലെ തന്നെ ആരോഗ്യഗുണങ്ങള്‍ നിരവധി അടങ്ങിയിട്ടുണ്ട് പപ്പായയുടെ കുരുവിലും. പപ്പായയുടെ കുരുവില്‍ അടങ്ങിയ പപ്പെയ്ന് എന്ന എന്‍സൈം ദഹനം മെച്ചപ്പെടുത്തും വര്‍ധിപ്പിക്കും. കഴിച്ച ഭക്ഷണത്തെ എളുപ്പം ദഹിപ്പിച്ച് വയറു ശുദ്ധിയാക്കാന്‍ ഇത് സഹായിക്കും. കാന്‍സറിന് കാരണമായേക്കാവുന്ന കോശങ്ങളുടെ വളര്‍ച്ചയെ പ്രതിരോധിക്കാനും പപ്പായയുടെ കുരു കഴിക്കുന്നത് നല്ലതാമ്. പപ്പായ കൃത്യമായി കഴിച്ചാല്‍ ഭാവിയില്‍ അര്‍ബുദം പിടിപെടാന്‍ സാധ്യത കുറവാണെന്നാണ് ചില പഠനങ്ങള്‍ പറയുന്നുത്. എന്നാല്‍ കുട്ടികള്‍ക്ക് പപ്പായയുടെ കുരു നല്‍കുന്നതിന് മുന്‍പ് ഡോക്ടറുടെ നിര്‍ദേശം തേടണം. കൂടാടെ ചിലര്‍ക്ക് ഇതിനോട് അലര്‍ജി ഉണ്ടാകാനും സാധ്യതയുണ്ട്. ഗര്‍ഭിണികള്‍ ഒരു കാരണവശാലും പപ്പായക്കുരു കഴിക്കരുത്.
പപ്പായ കുരു കഴിച്ചാല്‍ അര്‍ബുദ സാധ്യത കുറയും
