മോശം കാലാവസ്ഥയെ തുടർന്ന് ശബരിമല പരമ്പരാഗത കാനന പാത വഴിയുളള തീർത്ഥാടനം താൽക്കാലികമായി വിലക്കി ഹൈക്കോടതി. കാലാവസ്ഥ മോശമായ സാഹചര്യത്തിൽ ഇനിയൊരുത്തരവ് ഉണ്ടാകും വരെ തീർത്ഥാടനം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കളക്ടർമാർ ഇക്കാര്യം ഉറപ്പു വരുത്തണമെന്നാണ് നിർദ്ദേശം. വണ്ടിപെരിയാർ, സത്രം, പുൽമേട്, എരുമേലി വഴിയുള്ള തീർത്ഥാടനമാണ് നിർത്തിയത്.
മോശം കാലാവസ്ഥയെ തുടർന്ന് ശബരിമല പരമ്പരാഗത കാനന പാത വഴിയുളള തീർത്ഥാടനം താൽക്കാലികമായി വിലക്കി ഹൈക്കോടതി
