Untitled design 2025 11 30T170821.276

മുനമ്പത്തു സമരം അവസാനിപ്പിക്കുന്നത് വഞ്ചനയാണെന്ന് പറഞ്ഞ് മുദ്രാവാക്യം വിളിച്ചുകൊണ്ട് പുതിയ സമരപ്പന്തലില്‍ സമരം ആരംഭിച്ച് വിമതര്‍. 414 ദിവസമായി സമരം നടക്കുന്ന വേദിയിൽ നിന്ന് ബിജെപി അനുകൂലികളായ നാട്ടുകാർ പുതിയ സമരത്തിലേക്ക് ഇറങ്ങുകയാണ് ഉണ്ടായത്. ഭൂമി പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകും വരെ സമരമെന്നാണ് അവരുടെ പ്രഖ്യാപനം. പള്ളിക്ക് പുറത്ത് ഒരുക്കിയ വേദിയിൽ നിലവില്‍ സമരം തുടങ്ങിയിട്ടുണ്ട്. ഒരു വിഭാഗം അൽപസമയത്തിനകം സമരം അവസാനിപ്പിക്കാനിരിക്കെയാണ് നാടകീയ രംഗങ്ങൾ. സർക്കാർ നൽകിയ ഉറപ്പുകളിൽ വിശ്വാസമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് സമരസമിതി സമരം അവസാനിപ്പിക്കുന്നത്. റവന്യൂ മന്ത്രി കെ രാജന്‍, നിയമമന്ത്രി പി രാജീവ് എന്നിവര്‍ സമാപനയോഗത്തില്‍ പങ്കെടുക്കാനിരിക്കെയാണ് വിമത പക്ഷം മുദ്രാവാക്യം വിളികളുമായി സമരപ്പന്തൽ വിട്ടിറങ്ങിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *