കഴിഞ്ഞ ദിവസങ്ങളിൽ പുതുപ്പള്ളിയിലെ ഭൂരിപക്ഷവുമായി ബന്ധപ്പെട്ട് തർക്കം ഉടലെടുത്തിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇന്ന് ആക്രമണമുണ്ടായത്. രാവിലെ പൊതിയക്കരയിൽ വെച്ചുണ്ടായ ആക്രമണത്തിൽ കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടൻ ജോൺസന് വെട്ടേറ്റു. സിപിഎം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടൻ ദേവസിയാണ് ആക്രമിച്ചതെന്ന് പരിക്കേറ്റയാൾ പറഞ്ഞു. സംഭവത്തിൽ ദേവസിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പുതുപ്പള്ളിയിൽ ഭൂരിപക്ഷത്തെ ചൊല്ലി തർക്കം
