ദില്ലി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയെന്ന റിപ്പോർട്ടിൽ ട്വിസ്റ്റ്. സംഭവത്തിൽ വിശദീകരണവുമായി ദില്ലി ഫയർഫോഴ്സ് രംഗത്തെത്തി. ജഡ്ജിയുടെ വസതിയിൽ നിന്ന് ഫയർഫോഴ്സ് പണം കണ്ടെത്തിയിട്ടില്ലെന്ന് ഫയർഫോഴ്സ് മേധാവി അതുൽ ഗാർഗ് പ്രതികരിച്ചു. 15 മിനിറ്റിനുള്ളിൽ തീയണച്ചുവെന്നും സ്റ്റേഷനറി സാധനങ്ങൾക്കാണ് തീപിടിച്ചതെന്ന് വാർത്ത ഏജൻസിയോട് അതുൽ ഗാർഗ് വിശദീകരിച്ചു.
ദില്ലി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയെന്ന റിപ്പോർട്ടിൽ ട്വിസ്റ്റ്
