തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇൻസുലിൻ നൽകി. കെജ്രിവാളിന്റെ ഷുഗർ ലെവൽ 320 ആയി ഉയർന്നതിനു പിന്നാലെയാണ് അദ്ദേഹത്തിന് ജയിലിൽ ഇൻസുലിൻ നൽകിയത്. ജയിലിൽ തനിക്ക് വിദഗ്ദ ചികിത്സ നിഷേധിക്കുന്നുവെന്ന് കെജ്രിവാൾ ആരോപിച്ചിരുന്നു. പ്രമേഹ ചികിത്സയ്ക്കായി സ്വന്തം ഡോക്ടറോട് ദിവസവും 15 മിനിറ്റ് വീഡിയോ കോളിൽ സംസാരിക്കാൻ അനുവദിക്കണമെന്ന കെജ്രിവാളിന്റെ ആവശ്യവും അംഗീകരിച്ചിരുന്നില്ല. അതോടൊപ്പം കെജ്രിവാളിന് ഇൻസുലിൻ ആവശ്യമായിരുന്നുവെന്നും അദ്ദേഹം ആയിരുന്നു ശരിയെന്നും ഡൽഹി മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇൻസുലിൻ നൽകി ജയിൽ അധികൃതർ
