ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തിഹാർ ജയിലിലേക്ക്. വൈകിട്ട് നാല് മണിയോടെ അദ്ദേഹത്തെ തിഹാർ ജയിലില്‍ എത്തിച്ചു. പ്രത്യേക ഡയറ്റിനുള്ള സൗകര്യവും, ഭഗവദ് ഗീതയും രാമയണവും ഹൗ പ്രൈം മിനിസ്റ്റേഴ്സ് ഡിസൈഡ് എന്ന പുസ്തകവും ലഭ്യമാക്കണമെന്ന് കെജ്രിവാള് ആവശ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റിനെതിരെ കെജ്രിവാള് സമർപ്പിച്ച ഹർജിയില്‍ ഹൈക്കോടതി ഇഡിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. കെജ്രിവാളിനെ ഏപ്രില്‍ 15വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ദില്ലി റൗസ് അവന്യു കോടതിയാണ്ഉത്തരവിട്ടത്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തിഹാർ ജയിലിലേക്ക്
