വയനാട് ഡിസിസി യോഗത്തിൽ നേതാക്കൾ തമ്മിൽ വാക്ക് പോര്. എൻ എം വിജയന്റെ മരണത്തിന് പിന്നാലെ ഉയർന്ന വിവാദത്തെ ചൊല്ലിയാണ് നേതാക്കൾ തമ്മിൽ വാക് പോര് ഉണ്ടായത്. ആരോപണം ഉയർന്ന ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചനും ഐ സി ബാലകൃഷ്ണൻ എംഎൽഎയും സ്ഥാനമൊഴിയണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. വയനാടിന്റെ ചുമതലയുള്ള മുതിർന്ന നേതാവ് സണ്ണി ജോസഫ്, ടി എൻ പ്രതാപൻ തുടങ്ങിയവരും ഡിസിസി യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
വയനാട് ഡിസിസി യോഗത്തിൽ നേതാക്കൾ തമ്മിൽ വാക്ക് പോര്
