ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ ചോദ്യ പേപ്പര്‍ ചോര്‍ത്തിയിട്ടില്ലെന്ന് എം എസ് സൊല്യൂഷന്‍സ് സി ഇ ഓ എം ഷുഹൈബ്. നേരത്തെ അറസ്റ്റിലായ അധ്യാപകരാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയത് . ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ഷുഹൈബ് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ചിന് മുമ്പില്‍ ഹാജരായത്.ക്രൈംബ്രാഞ്ച് എസ് പി മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തിലായിരുന്നു മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍. ചോദ്യ പേപ്പര്‍ ചോര്‍ത്തിയിട്ടില്ലെന്ന മൊഴി ചോദ്യം ചെയ്യലില്‍ ഉടനീളം ഷുഹൈബ് ആവര്‍ത്തിച്ചു. ഓണ്‍ലൈന്‍ ക്ലാസുകളില്‍ താന്‍ അവതരിപ്പിച്ച ചോദ്യങ്ങള്‍ പ്രവചനം മാത്രമാണെന്നും ഷുഹൈബ് ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.
ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ ചോദ്യ പേപ്പര്‍ ചോര്‍ത്തിയിട്ടില്ലെന്ന് എം എസ് സൊല്യൂഷന്‍സ് സി ഇ ഓ എം ഷുഹൈബ്
