ക്രെറ്റ ഇലക്ട്രിക്കിന് ബാറ്ററി ആസ് എ സര്‍വീസ് (ബാസ്) സംവിധാനം ആരംഭിച്ച് ഹ്യുണ്ടായി. ബാസ് പദ്ധതിയിലൂടെ 10.99 ലക്ഷം രൂപയ്ക്ക് ക്രെറ്റ ഇലക്ട്രിക് സ്വന്തമാക്കാന്‍ സാധിക്കും. ബാസ് പദ്ധതിയില്‍ ക്രെറ്റ ഇലക്ട്രിക് വാങ്ങുന്നവര്‍ക്ക് കിലോ മീറ്ററിന് 3.90 പൈസ നിരക്കിലായിരിക്കും ബാറ്ററിയുടെ വാടക ഈടാക്കുക. 18.03 ലക്ഷം രൂപ മുതല്‍ 24.70 ലക്ഷം രൂപ വരെയായിരുന്നു ക്രെറ്റ ഇലക്ട്രിക്കിന്റെ എക്സ്ഷോറൂം വില. ഈ വിലയിലാണ് ഏഴ് ലക്ഷം രൂപയോളം കുറവ് ഉണ്ടായിരിക്കുന്നത്. ക്രെറ്റ ഇവിയുടെ വശങ്ങളില്‍ ഫുട്ട് സ്റ്റെപ്പും പുതിയതായി നല്‍കിയിട്ടുണ്ട്. എച്ച്സി വേരിയന്റിനൊപ്പം 7.4 കിലോവാട്ട് ചാര്‍ജറും നല്‍കുന്നുണ്ട്. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ക്രെറ്റ ഇവി എത്തുന്നത്. 42 കിലോവാട്ട് ബാറ്ററി പാക്ക് ഒറ്റ ചാര്‍ജിങില്‍ 390 കിലോ മീറ്ററാണ് റേഞ്ച് നല്‍കുന്നത്. 51.4 കിലോ വാട്ടിന്റെ ബാറ്ററി പാക്ക് 473 കിലോ മീറ്റര്‍ റേഞ്ചും നല്‍കും. 10-80 ശതമാനം ചാര്‍ജാകാന്‍ വേണ്ടത് വെറും 58 മിനിറ്റ് മാത്രം.
