പൊണ്ണത്തടിയന്‍, ഉണ്ടപ്പക്രു, തക്കിടി മുണ്ടന്‍… ഇഷാന് പലതുണ്ട് വിളിപ്പേരുകള്‍. പരീക്ഷക്കു കോപ്പിയടിച്ചും ബാസ്‌ക്കറ്റ് ബോളുകള്‍ ‘കില്‍’ ചെയ്തും, ഫ്‌ളാറ്റില്‍, സെക്യൂരിറ്റി ക്യാബിനില്‍ ഗുണ്ടുസ്‌ഫോടനം നടത്തിയും ഒക്കെ അവന്റെ ദിവസങ്ങള്‍ ”സമാധാനപരമായി’ നീങ്ങുമ്പോള്‍ ആയിരുന്നു ആ അന്ത്യശാസനം: മിഡ്‌ടേം എക്‌സാമില്‍ തോറ്റാല്‍ സ്‌കൂളിനു പുറത്ത്! ‘കടുവ’ പ്രിന്‍സിപ്പലിന്റെ ‘ലാസ്റ്റ് ചാന്‍സ്’ മുരള്‍ച്ചയില്‍ വിരണ്ടുപോയ ഇഷാന് അവിചാരിതമായി ഒരു കൂട്ടു കിട്ടി ബിലിമ്പി! പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്തുനിന്നാണ് ബിലിമ്പിയുടെ വരവ്; ഭൂമിയില്‍ ആര്‍ക്കും അറിയാത്ത ഒരു രഹസ്യം കൈമാറുവാനായി. പരീക്ഷാപേപ്പറിലെ ആനമുട്ടയില്‍നിന്നു മാത്രമാകില്ല ഇഷാനെ ആ രഹസ്യം രക്ഷിക്കുക… വിസ്മയങ്ങളുടെ ഗാലക്‌സിയിലേക്ക്, നിഗൂഢതകളുടെ താരാപഥത്തിലേക്ക് ഒരു ആകാശപേടകയാത്രയാണ് ഈ നോവല്‍. ‘ഇഷാന്‍ 7ബി’. അനീഷ് ഫ്രാന്‍സിസ്. എച്ച്ആന്‍ഡ്‌സി ബുക്‌സ്. വില 250 രൂപ.
