അണുബാധകളെ ചെറുക്കുന്നതിന് പുറമേ, ആവി പിടിക്കുന്നത് നമ്മുടെ പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ബയോഇന്‍ഫര്‍മേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ വ്യക്തമാക്കുന്നു. നീരാവിയില്‍ നിന്നുള്ള ചൂട് വായുമാര്‍ഗങ്ങളെ ശുദ്ധീകരിക്കുന്നു. സൈനസു പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സ്റ്റീം തെറാപ്പി വളരെ ഫലപ്രദമാണ്. ലിംഫറ്റിക് രക്തയോട്ടം മെച്ചപ്പെടുത്തുന്നതിലൂടെ ഇത് രോഗപ്രതിരോധ പ്രതികരണവും വര്‍ധിപ്പിക്കുന്നു. എന്നാല്‍ അമിതമായാല്‍ ആവിയും ആരോഗ്യത്തിന് ദോഷം ചെയ്യാം. അമിതമായി ആവി പിടിക്കുന്നത് കഫം പാളികളെ പ്രകോപിപ്പിക്കുകയും ആസ്ത്മ പോലുള്ളവയെ ട്രിഗര്‍ ചെയ്യുന്ന അപൂര്‍വ സാഹചര്യം ഉണ്ടാകാം. ചിലപ്പോള്‍ ആവി പിടിക്കുന്നത്, അണുബാധ കൂടുതല്‍ വഷളാക്കാം. ഇത് ശരീരത്തിന്റെ സ്വാഭാവിക മ്യൂക്കസ് ഉല്‍പാദനത്തെ തടസ്സപ്പെടുത്തുകയും ശ്വസനനാളിയെ അണുബാധയ്ക്ക് ഇരയാക്കുകയും ചെയ്യും. ആസ്ത്മ, ന്യുമോണിയ പോലുള്ളവ കഠിനമായ ശ്വസന പ്രശ്‌നങ്ങള്‍ ഉള്ളവര്‍, രക്തസ്രാവ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ആവി പിടിക്കരുത്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മൂക്കില്‍ നിന്ന് രക്തസ്രാവം എന്നിവയുള്ളവരും ആവി പിടിക്കുന്നത് ഒഴിവാക്കണമെന്ന് വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു.അതുപോലെ തിളച്ച വെള്ളം അപകടമായതു കൊണ്ട് തന്നെ സുരക്ഷിതമായ അകലത്തില്‍ വെച്ചുവേണം ആവി പിടിക്കാന്‍. 12-18 ഇഞ്ച് അകലത്തില്‍ വെച്ച് ഒരു പുതപ്പുകൊണ്ട് മൂടി ആവി പിടിക്കാവുന്നതാണ്. അണുബാധയുടെ തീവ്രത അനുസരിച്ച് ദിവസത്തില്‍ രണ്ടോ മൂന്നോ തവണ 10 മിനിറ്റ് വീതം ആവി പിടിക്കാം.
