Untitled design 20250112 193040 0000 2

 

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ ആഗോള പ്രതിസന്ധിയെ ഇന്ത്യ വിജയകരമായി നേരിട്ടത് ചരിത്രം രേഖപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ബലോത്രയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധിക്കാലത്ത് അഭ്യൂഹങ്ങൾ പരത്തി രാഷ്ട്രീയം കളിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടുവെന്ന് അദ്ദേഹം പരോക്ഷമായി വിമർശിച്ചു.

 

തന്നെ അഴിമതിക്കാരനാക്കാൻ ശ്രമമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരൻ. വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ പ്രോസിക്യൂഷന് അനുമതി കൊടുത്തത് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു .

 

സർക്കാർ ഉൾപ്പെടുന്ന വിവാദ വിഷയങ്ങൾ ഒരുപാടുണ്ടായിട്ടും എൽഡിഎഫ് യോഗം ചേരാത്തതിൽ പ്രതിപക്ഷത്ത് ആശയക്കുഴപ്പം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിലെ സിപിഎം-സിപിഐ തർക്കമാണ് കാരണം. പദവി അടഞ്ഞ അധ്യായമാണെന്ന് പിണറായി വിജയൻ വ്യക്കമാക്കിയപ്പോൾ വിട്ടുവീഴ്ചക്കില്ലെന്ന് കെ രാജൻ പറഞ്ഞു.

 

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.മറ്റു ജില്ലകളിൽ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

കേരളം എന്ന് ഇംഗ്ലീഷിലെഴുതിയതിലുണ്ടായ അക്ഷരത്തെറ്റിൽ വിശദീകരണവുമായി മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. എഴുതുന്നതിനിടയിൽ ചുറ്റും ആളുകൾ സംസാരിക്കുന്നത് കേട്ടപ്പോഴുണ്ടായ ഒരു ചെറിയ ആശയക്കുഴപ്പത്തിൽ സംഭവിച്ചൊരു തെറ്റാണെന്നാണ് മന്ത്രിയുടെ വിശദീകരണം.

 

സംസ്ഥാനത്തെ ബിസിനസ് സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് വാട്‌സ്ആപ്പ് വഴി പുതിയ സൈബർ സാമ്പത്തിക തട്ടിപ്പ് വ്യാപിക്കുന്നു. വിശ്വസ്തരുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകളിൽ നിന്ന് ‘അക്കൗണ്ട് സ്റ്റേറ്റ്മെന്റ്’ എന്ന പേരിൽ വരുന്ന ഫയലുകൾ തുറക്കുന്നതിലൂടെ കമ്പ്യൂട്ടറിന്റെ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കുകയും പണം തട്ടുകയും ചെയ്യുന്നു.

 

പത്തനംതിട്ടയിലെ 13 വയസുകാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ കസ്റ്റഡിയിലെടുത്ത ആറുപേരെയും താൽക്കാലികമായി വിട്ടയച്ചു. മൊഴിയും സാഹചര്യങ്ങളും പൊരുത്തപ്പെടുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണം എന്നാണ് പൊലീസ് പറയുന്നത്.

 

എം ടി വാസുദേവൻ നായരുടെ ആദ്യ ഭാര്യയെക്കുറിച്ചുള്ള പുസ്തകത്തിൻ്റെ രചയിതാക്കൾക്ക് സമൻസ് അയക്കാൻ ഉത്തരവ്. ‘എംറ്റി സ്പെയ്സ്: ബാഷ്പീകൃതയുടെ ആറാം വിരൽ’ എന്ന പുസ്കത്തിന്റെ രചയിതാക്കളായ ദീദി ദാമോദരൻ, എച്ച്മുക്കുട്ടി എന്നിവർക്കും പ്രസാധകനായ എ.വി. ശ്രീകുമാറിനും സമൻസ് അയക്കാനാണ് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടത്.

 

വധശ്രമ കേസിൽ കൗൺസിലർ സുഗതൻ്റെ ജാമ്യപേക്ഷ തള്ളി. വീട്ടിൽ കയറി അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പൊലീസിനെ ആക്രമിച്ച കേസിലും ജാമ്യമില്ല. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി രണ്ടാണ് ജാമ്യം തള്ളിയത്. കഴിഞ്ഞ മാസമാണ് വീട് വളഞ്ഞ് സു​ഗതനെ പൊലീസ് അറസ്റ്റ് ചെയ്തത്.

 

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പിൽ മുൻ ഡിസിസി സെക്രട്ടറി സുധീർ കുമാർ‌ അറസ്റ്റിൽ. ക്രൈംബ്രാഞ്ച് സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മെയ് 29നാണ് സുധീർ കുമാറിന്റെ വീടിന്റെ മുന്നിലെത്തി നിക്ഷേപകനായ ഇബ്രാഹിം ഹാജി തീകൊളുത്തി മരിച്ചത്. രണ്ട് വർഷത്തിനിടെ 2,01,60,000 രൂപയുടെ തട്ടിപ്പ് നടന്നെന്നായിരുന്നു ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തൽ.

 

കാഫിർ സ്ക്രീൻഷോട്ട് കേസിൽ ജയിൽമോചിതനായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന് ജയിലിന് പുറത്ത് സ്വീകരണം നൽകി സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ. സിപിഎം വടകര ഏരിയ സെക്രട്ടറി കെ.ഗോപാലൻ്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

 

ഓസ്ട്രേലിയൻ സന്ദർശനത്തിനൊരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഭീഷണി. മെൽബൺ മീറ്റ്സ് മോദി എന്ന കമ്മ്യൂണിറ്റി പരിപാടിയെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് ഭീഷണി കമൻ്റ് പ്രത്യക്ഷപ്പെട്ടത്. ഓസ്ട്രേലിയൻ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കമൻ്റ് വന്ന അക്കൌണ്ടിൻ്റെ ഐപി അഡ്രസ് പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

 

ഭോപ്പാലിലെ പ്രമുഖ സാങ്കേതിക സർവകലാശാലയായ രാജീവ് ഗാന്ധി പ്രൗദ്യോഗികി വിശ്വവിദ്യാലയത്തിൽ പരീക്ഷയ്ക്ക് തൊട്ടുമുമ്പ് ചോദ്യപ്പേപ്പർ മോഷണം പോയി. സർവകലാശാലയുടെ ‘സ്കൂൾ ഓഫ് ബയോടെക്നോളജി’ വിഭാഗത്തിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ നാലാം സെമസ്റ്റർ കംപ്യൂട്ടർ പരീക്ഷയാണ് ഇതേത്തുടർന്ന് അവസാന നിമിഷം റദ്ദാക്കിയത്.

 

 

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഇ20 എഥനോൾ മിശ്രിത പെട്രോളിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ തള്ളി കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഈ ഇന്ധനം സുരക്ഷിതമാണെന്നും വാഹനങ്ങൾക്കോ പരിസ്ഥിതിക്കോ ദോഷകരമല്ലെന്നും മന്ത്രാലയം വിശദീകരിക്കുന്നു.

 

ജമ്മു കശ്മീരിലെ സർക്കാർ സ്കൂൾ ലൈബ്രറികളില്‍ നൽകുന്ന പുസ്തകത്തിൽ ഭീകരവാദികളെയും വിഘടനവാദി നേതാക്കളെയും മഹത്വവൽക്കരിക്കുന്നതായി പരാതി. ഇതേത്തുടർന്ന് പുസ്തകം നിരോധിക്കണമെന്നും ഉന്നതതല അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി ബിജെപി രംഗത്തെത്തി.

 

ഫോസിൽ ഇന്ധനങ്ങളുടെ ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഡീസലിൽ 15 ശതമാനം വരെ ഐസോബ്യൂട്ടനോൾ ചേർക്കാൻ ഇന്ത്യ തയാറെടുക്കുന്നതായി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. എഥനോൾ നേരിട്ട് ഡീസലിൽ ചേർക്കാൻ സാധിക്കില്ലെന്ന സാങ്കേതിക തടസ്സം ഉള്ളതിനാലാണ് എഥനോളിൽ നിന്നും ഐസോബ്യൂട്ടനോൾ ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നത്.

 

ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കീഴിലെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന 47 ജീവനക്കാരെ സർവീസിൽ നിന്ന് നിർബന്ധിതമായി വിരമിപ്പിച്ചു . ഫണ്ടമെന്റൽ റൂൾ (FR) 56(j) പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ചാണ് അഡ്മിനിസ്ട്രേഷന്റെ ഈ അടിയന്തര നടപടി. കവരത്തിയിലെ സെക്രട്ടേറിയറ്റ് സർവീസ് സെക്ഷനിനാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവുകൾ പുറത്തിറങ്ങിയത്.

 

ഒടിടി കണ്ടന്റുകളുടെ അമിതമായ പ്രചാരണത്തിനെതിരെ ടെല​ഗ്രാമിന് നോട്ടീസ് നൽകി കേന്ദ്രസർക്കാർ. അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശമുണ്ട്.

 

ഹിമാചൽ പ്രദേശിൽ മഴക്കെടുതി തുടരുന്നു. ഇന്നലെ മാത്രം മഴക്കെടുതിയിൽ മൂന്ന് പേരാണ് മരിച്ചത്. ഇതോടെ ഈ മൺസൂൺ കാലത്ത് സംസ്ഥാനത്ത് മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. മഴയെത്തുടർന്ന് സംസ്ഥാനത്ത് 49 റോഡുകൾ അടച്ചു. കുളു ജില്ലയിൽ മാത്രം 30 റോഡുകളാണ് അടച്ചത്

 

രാജ്യത്ത് സിബിഎസ്ഇ സ്കൂളുകൾ തുടങ്ങുന്നതിനുള്ള നിബന്ധനകളിൽ ഇളവുകൾ വരുത്താനൊരുങ്ങി സിബിഎസ്ഇ. സ്വകാര്യ കമ്പനികൾക്ക് നേരിട്ട് സ്കൂളുകൾ നടത്താനുള്ള നിയന്ത്രണം പിൻവലിച്ചേക്കും.

 

പ്രസവത്തിന് ശേഷം ആശുപത്രികളില്‍ നിന്ന് നീക്കം ചെയ്യുന്ന മറുപിള്ള വാങ്ങി ഉണക്കി വിദേശത്തേക്ക് കടത്തുന്ന അന്താരാഷ്ട്ര മാഫിയാ സംഘത്തെ പാക്കിസ്താന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പിടികൂടി. പ്രായം കുറയ്ക്കാനും യൗവനം നിലനിര്‍ത്താനുമുള്ള ‘ആന്റി-ഏജിംഗ്’ കുത്തിവെപ്പു മരുന്നുകള്‍ നിര്‍മ്മിക്കാനാണ് ഇവ കടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 

അമേരിക്കയുമായി സമാധാന ചര്‍ച്ചകള്‍ നടത്തുന്ന ഇറാന്റെ നയതന്ത്രപ്രതിനിധികളെ ഇസ്രായേല്‍ വധിക്കാന്‍ പദ്ധതിയിടുന്നതായി അമേരിക്ക ഇറാന് രഹസ്യ മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം നടന്ന ചര്‍ച്ചകള്‍ക്കിടയിലാണ് ഇടനിലക്കാര്‍ വഴി അമേരിക്ക ഈ വിവരം ഇറാനെ അറിയിച്ചത്.

 

അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കഴിഞ്ഞ എട്ട് വർഷമായി ജിദ്ദയിൽ പ്രവാസിയാണ്. അടുത്തയാഴ്ച വാർഷിക അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്.

 

വാഷിംഗ്ടണിലെ പ്രശസ്തമായ ലിങ്കണ്‍ മെമ്മോറിയലിന് മുന്നിലുള്ള റിഫ്‌ലക്റ്റിംഗ് പൂള്‍ നശിപ്പിച്ചെന്ന ആരോപണത്തില്‍ മുന്‍ ഒളിമ്പ്യന്‍ ഡേവിഡ് ഹേണിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. വാഷിംഗ്ടണ്‍ ഡിസി സുപ്പീരിയര്‍ കോടതിയിലാണ് കുറ്റപത്രം ഫയല്‍ ചെയ്തത്. ആയിരം ഡോളറിലധികം മൂല്യമുള്ള പൊതുമുതല്‍ നശിപ്പിച്ചു എന്ന ഗുരുതരമായ കുറ്റമാണ് ചുമത്തിയത്.

 

വിദേശവനിതകളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സം​ഗം ചെയ്തതിന് പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രിയുടെ അടുത്തബന്ധുവടക്കം നാലുപേർ അറസ്റ്റിൽ. പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദറിന്റെ ബന്ധു റാസ ദർ, ഹസ്സൻ റാസ, സിക്കന്ദർ ഖാൻ, സാജിദ് അലി എന്നിവരാണ് പാക്കിസ്ഥാനിൽ പിടിയിലായത്

 

അരങ്ങേറ്റത്തിൽ തിളങ്ങാൻ കഴിയാതെ വൈഭവ് സൂര്യവംശി. പത്ത് ബോളുകളിൽ പതിനാല് റൺസാണ് വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റ മത്സരത്തിലെ സ്‌കോർ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *