വിവാദങ്ങളും വന്‍ വിമര്‍ശനങ്ങളുമൊക്കെ ഉയര്‍ന്നെങ്കിലും തെലുങ്ക് സൂപ്പര്‍ താരം റാം ചരണ്‍ നായകനായെത്തിയ ‘പെദ്ദി’ ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് വിജയമാണ് സ്വന്തമാക്കിയത്. ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷന്‍ 400 കോടി കടന്നു എന്നാണ് നിര്‍മാതാക്കള്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. ജൂലൈ 9 മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം ഒടിടിയിലെത്തുന്നത്. റാം ചരണിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സോളോ ഹിറ്റായി ചിത്രം മാറിക്കഴിഞ്ഞു. ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്ത ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് നിര്‍മ്മിച്ചത്. ശിവരാജ് കുമാറും താരനിരയിലുണ്ട്. ബോളിവുഡ് താരം ജാന്‍വി കപൂര്‍ ആണ് നായിക. ദിവ്യേന്ദു ശര്‍മ, ജഗപതി ബാബു, ബോമന്‍ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘പെദ്ദി’ ജൂലൈ 9 മുതല്‍ നെറ്റ്ഫ്ലിക്സിലൂടെ
