ദക്ഷിണേന്ത്യന്‍ സിനിമയിലെ ഏഴ് പ്രമുഖ സ്റ്റണ്ട് മാസ്റ്റര്‍മാരായ സ്റ്റണ്ട് സില്‍വ, കലൈ കിംഗ്‌സണ്‍, ഫീനിക്‌സ് പ്രഭു, രാജശേഖരന്‍ മാസ്റ്റര്‍, തവസി രാജ്, മാഫിയ ശശി, ജാക്കി ജോണ്‍സണ്‍ എന്നിവര്‍ ഒന്നിച്ച് ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്യുന്ന ചിത്രമാണ് ജോജു ജോര്‍ജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘വരവ്’. ഓരോ സ്റ്റണ്ട് മാസ്റ്ററും തങ്ങളുടെ പ്രത്യേകതകളിലൂടെ രംഗങ്ങളെ സമ്പന്നമാക്കുന്നു. സ്റ്റണ്ട് സില്‍വയുടെ ആധുനിക ആക്ഷന്‍ ഡിസൈന്‍, മാഫിയ ശശിയുടെ റിയലിസ്റ്റിക് ഫൈറ്റ് സീക്വന്‍സുകള്‍, രാജശേഖര്‍ മാസ്റ്ററുടെ ക്ലാസിക് സ്റ്റണ്ട് ശൈലി, തവസ്സി മാസ്റ്ററുടെ കൃത്യത, ഫീനിക്‌സ് പ്രഭുവിന്റെ സൃഷ്ടിപരമായ സമീപനം, കലൈ കിംഗ്‌സന്റെ സ്‌റ്റൈലിഷ് കൊറിയോഗ്രഫി, ജാക്കി ജോണ്‍സന്റെ സൂക്ഷ്മമായ ആക്ഷന്‍ രൂപകല്‍പ്പന എന്നിവ ഒന്നുചേര്‍ന്ന് വരവ് എന്ന ചിത്രത്തെ വ്യത്യസ്തമാക്കുന്നു. ഹൈറേഞ്ച് മേഖലയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ ഈ സ്റ്റണ്ട്മാസ്റ്റര്‍ കൂട്ടായ്മയുടെ മാസ്സ് ആക്ഷനുകള്‍ ആസ്വദിക്കാം. വോള്‍ഗാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂലൈ 16ന് തീയറ്ററുകളില്‍ എത്തും.
