പനമരം പൊലീസ് സ്റ്റേഷനിലെ സി ഐ അഷ്റഫ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. സിപിഎം നേതാക്കൾക്കെതിരെ പൊലീസ് കള്ളക്കേസ് എടുക്കുന്നുവെന്ന് ആരോപിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു പരാമർശം. സി ഐ അഷ്റഫ് തിരിച്ചടി അനുഭവിക്കേണ്ടി വരുമെന്നും പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സൂക്കേട് തീർക്കാൻ അറിയാമെന്നുമായിരുന്നു പരാമർശം.വളരെ ഉത്തരവാദിത്വത്തോടെ തന്നെയാണ് പറയുന്നതെന്നും അനുഭവിക്കാനുള്ള ഘട്ടമാണ് അഷ്റഫിന് വരാനുള്ളതെന്നും കെ റഫീഖ് വെല്ലുവിളിച്ചു. പനമരം പഞ്ചായത്തിലെ അവിശ്വാസ പ്രമേയത്തെ പഞ്ചായത്തംഗം ബെന്നി ചെറിയാൻ പിന്തുണച്ചതിന് പിന്നാലെ അദ്ദേഹം ആക്രമിക്കപ്പെട്ടത് വിവാദമായിരുന്നു. കേസിൽ സിപിഎം പ്രവർത്തകരാണ് അറസ്റ്റിലായത്.
പൊലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് സിപിഎം വയനാട് ജില്ലാ സെക്രട്ടറി
