കണ്ണൂർ പിണറായി ഗ്രാമപഞ്ചായത്ത് ജീവനക്കാർക്ക് സിപിഎം നേതാക്കളുടെ ഭീഷണി. പാതയോരത്തെ ബോർഡുകൾ നീക്കം ചെയ്തതിന്റെ പേരിൽ കയ്യും കാലും വെട്ടുമെന്ന് ഓഫീസിൽ കയറി ഭീഷണിപ്പെടുത്തിയതിനാൽ ജീവനക്കാർ വാമൂടിക്കെട്ടി പ്രതിഷേധിച്ചു. സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുളളവർക്കെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ നാട്ടിൽ സർക്കാർ ജീവനക്കാരുടെ പരസ്യപ്രതിഷേധം. പിണറായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെള്ളിയാഴ്ചയാണ് സംഭവം.
പാതയോര ബോർഡുകൾ നീക്കിയ ജീവനക്കാർക്ക് സിപിഎം ഭീഷണി
