അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ച മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയുടെ വിധിയിൽ സംതൃപ്തരെന്ന് രഞ്ജിത്തിന്റെ ഭാര്യയും, കോടതിവിധിയിൽ സംതൃപ്തരാണെന്നും കോടതി വിധി രക്ഷിച്ചു എന്ന് രഞ്ജിത്തിന്റെ അമ്മയും പ്രതികരിച്ചു. അതോടൊപ്പം അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം കോടതി അംഗീകരിച്ചുവെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി പടിക്കൽ പറഞ്ഞു. കോടതി വിധിച്ച പിഴ തുക രഞ്ജിത്തിന്റെ കുടുംബാംഗങ്ങൾക്ക് നൽകണം. സെഷൻസ് കോടതി വധശിക്ഷ വിധിച്ചുകഴിഞ്ഞാൽ കൺഫർമേഷന് വേണ്ടി ഹൈക്കോടതിയിലേക്ക് അയക്കും. ആ നടപടികൾ നടക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി. അപൂർവ്വങ്ങളിൽ അപൂർവ്വമായി മുന്നോരുക്കത്തോടെ ലിസ്റ്റ് തയ്യാറാക്കി, വീട്ടിൽ അതിക്രമിച്ച് കയറി കുടുംബാംഗങ്ങളുടെ മുന്നിൽ വെച്ചായിരുന്നു കൊലപാതകം നടത്തിയത്. അത് കൊണ്ട് തന്നെ വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നുവെന്ന് അഭിഭാഷകൻ വ്യക്തമാക്കി.
അഡ്വ. രഞ്ജിത്ത് ശ്രീനിവാസ് വധക്കേസിൽ പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം കോടതി അംഗീകരിച്ചുവെന്ന് പബ്ലിക് പ്രോസിക്യൂട്ടർ
