അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കം പാർലമെന്റിൽ ഉന്നയിച്ച് ചർച്ച ചെയ്യാൻ കോൺഗ്രസ്. ഇന്ത്യക്കെതിരെ 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയ അമേരിക്കയുടെ ഈ നീക്കത്തിനെതിരെ കോൺഗ്രസ് എംപിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ പാർലമെന്റിൽ നോട്ടീസ് നൽകി. റഷ്യയിൽ നിന്നുള്ള എണ്ണ, ആയുധ ഇറക്കുമതിയുമായി ബന്ധപ്പെട്ടാണ് ട്രംപ് ഭരണകൂടം ഇന്ത്യക്കെതിരെ നീങ്ങിയത്. ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്നും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരുമെന്നും നേരത്തെ ഇന്ത്യ നിലപാടെടുത്തിരുന്നു. പിന്നാലെയാണ് 25 ശതമാനം തീരുവ പിഴ കൂടി ചുമത്തി 50 ശതമാനമാക്കിയത്.
ഡോണൾഡ് ട്രംപിന്റെ നീക്കം പാർലമെന്റിൽ ഉന്നയിച്ച് ചർച്ച ചെയ്യാൻ കോൺഗ്രസ്
