തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിൽ പെൺകുട്ടികളുടെ ഗ്രൂപ്പ് ഡാൻസിന്റെ വിധി നിർണയത്തിന് എതിരെയാണ് പ്രതിഷേധം ഉയർന്നത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. വഴുതക്കാട് കാർമൽ സ്കൂളിനായിരുന്നു ഒന്നാം സ്ഥാനം. ഇതിനെതിരെ കോട്ടൺഹിൽ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളുമാണ് പ്രതിഷേധിച്ചത്. ഇതോടെ ജഡ്ജിമാർ ഓടി മുകളിലെ മുറിയിൽ കയറി വാതിലടച്ചു. കുട്ടികളും അധ്യാപകരും മൂന്നു മണിക്കൂറോളം മുറിക്കു മുന്നിൽ കുത്തിയിരുന്ന് പ്രഷേധിച്ചു. പൊലീസ് എത്തിയാണ് ജഡ്ജിമാരെ മാറ്റിയത്.
തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിൽ സംഘർഷം
