കോതമംഗലം കുട്ടമ്പുഴയില്‍ അട്ടിക്കളത്ത് പശുക്കളെ തെരയാന്‍ വനത്തിലേക്ക് കയറിപ്പോയ മൂന്ന് സ്ത്രീകളും തിരിച്ചെത്തി. പാറുക്കുട്ടി, മായ ജയന്, ഡാര്‍ലി സ്റ്റീഫന്‍ എന്നിവരെയാണ് ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ കാണാതായത്. ആറ് കിലോമീറ്റർ ദൂരത്തായി അറക്കമുത്തി ഭാഗത്തു നിന്നാണ് ഇവരെ കണ്ടെത്തിയതെന്നും സ്ത്രീകളുടെ ആരോഗ്യാവസ്ഥ പ്രശ്നമില്ലെന്നും ഡിഎഫ്ഒ അറിയിച്ചു. ആനയെ കണ്ട് ഭയന്നാണ് വനത്തിനുള്ളിൽ വഴിതെറ്റിയതെന്നും രാത്രി ഉറങ്ങിയില്ലെന്നും എഴുന്നേറ്റിരുന്ന് പ്രാർത്ഥിക്കുകയായിരുന്നുവെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. രാത്രി 2 മണിവരെ ചുറ്റിലും ആനയുണ്ടായിരുന്നുവെന്നും സ്ത്രീകൾ പറഞ്ഞു.
അട്ടിക്കളത്ത് പശുക്കളെ തെരയാന്‍ വനത്തിലേക്ക് കയറിപ്പോയ മൂന്ന് സ്ത്രീകളും തിരിച്ചെത്തി
