തിരുവനന്തപുരം മെഡിക്കൽ കോളജിൽ കാൻസർ ചികിത്സയ്ക്കായി എത്തുന്ന രോഗികളെ മറ്റു സ്വകാര്യ ആശുപത്രികളിലേക്കും മറ്റും അയക്കുന്നതായി പരാതി. കാൻസർ റേഡിയേഷൻ ചികിത്സയ്ക്കായി ഉള്ള രണ്ടു ഉപകരണങ്ങളിൽ ഒന്ന് കേടായത് അറ്റകുറ്റപ്പണി വൈകുന്നതാണ് കാരണം. ദിവസങ്ങളായി കേടായി കിടക്കുന്ന ഉപകരണം ആരോഗ്യവകുപ്പുമായി സഹകരിക്കുന്ന ഏജൻസിയാണ് അറ്റകുറ്റപ്പണി നടത്തേണ്ടത്. ഏജൻസിയെ വിവരം അറിയിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇവർ ഇടപെടുന്നില്ലെന്നാണ് മെഡിക്കൽ കോളജ് അധികൃതർ പറയുന്നത്.
മെഡിക്കൽ കോളജിൽ കാൻസർ ചികിത്സയ്ക്കായി എത്തുന്ന രോഗികളെ മറ്റു ആശുപത്രികളിലേക്ക് അയക്കുന്നതായി പരാതി
