മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരായ കേന്ദ്ര അന്വേഷണവുമായി ബന്ധപ്പെട്ട് ഈ കേസിനെ കുറിച്ച് ഫോണിൽ പോലും ബിനീഷ് കോടിയേരിയുമായി ചർച്ച നടത്തിയിട്ടില്ലെന്നും അത്തരം ആരോപണങ്ങൾ തെറ്റാണെന്നും ഷോൺ ജോര്‍ജ്ജ് പ്രതികരിച്ചു. ബിനീഷ് കോടിയേരി തന്റെ അടുത്ത സുഹൃത്താണ്. ഈ കേസിനെ ഞങ്ങളുടെ സൗഹൃദവുമായി കൂട്ടി കുഴയ്ക്കണ്ട. എനിക്ക് എന്റെ രാഷ്ട്രീയം. അവർക്ക് അവരുടെ രാഷ്ട്രീയമെന്നും ഷോൺ പറഞ്ഞു. അതോടൊപ്പം ഇപ്പോൾ ഉയർന്ന ആരോപണമെല്ലാം നേരത്തെ പറഞ്ഞ കാര്യങ്ങൾ അല്ലേയെന്നും, കുറെ കണ്ടതല്ലെ എന്നും ലോക് സഭ തെരഞ്ഞെടുപ്പ് വരുകയല്ലേയെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
കേന്ദ്ര അന്വേഷണവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി പരാതിക്കാരൻ ഷോൺ ജോര്‍ജ്ജ്
