w 412h 232croprect 0x0x1280x720imgid 01kxthvyvgtywspgr0pnym30n2imgname rahul gandhi cjp 1784376327024

കോക്രോച്ച് ജനതച പാർട്ടി (സി ജെ പി)യുടെ ജന്തര്‍മന്തറിലെ പ്രതിഷേധത്തിൽ ആദ്യ പ്രതികരണവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജന്തർ മന്തറിൽ നിരാഹാര സമരം നടത്തിവന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കിയ കേന്ദ്ര സർക്കാർ നടപടിയെ അടക്കം വിമർശിച്ചാണ് രാഹുൽ രംഗത്തെത്തിയത്. കേന്ദ്ര നടപടി തെറ്റാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. അസത്യവും ഹിംസയുമാണ് മോദി സർക്കാരിന്റെ പ്രധാന നയങ്ങളെന്ന് വിമർശിച്ച രാഹുൽ, ചോദ്യപേപ്പർ ചോർച്ച, വർദ്ധിച്ചുവരുന്ന വിദ്യാഭ്യാസച്ചെലവ്, വിദ്യാർത്ഥികളുടെ ആത്മഹത്യ എന്നിവ ഇന്ത്യയുടെ ഭാവി നേരിടുന്ന അതീവ ഗുരുതരമായ പ്രശ്നങ്ങളാണെന്നും ചൂണ്ടിക്കാട്ടി. ഇത്തരം ജനകീയ വിഷയങ്ങൾ ഉന്നയിക്കുന്നതിൽ നിന്നും ഇന്ത്യയിലെ വിദ്യാർത്ഥികളെയോ അവരെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരെയോ ഒരു തരത്തിലുള്ള ബലപ്രയോഗത്തിലൂടെയും പിന്തിരിപ്പിക്കാൻ സാധിക്കില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *