യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസില്‍ മുഖ്യമന്ത്രിയുടെ ഗൺമാന്‍ അനില്‍കുമാര്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് ഹാജരാകേണ്ടിയിരുന്നത്. പല തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും എത്താത്തതിനാലാണ് പ്രത്യേക ദൂതൻ വശം നേരിട്ട് ഇരുവർക്കും സമൻസ് എത്തിച്ചത്. ഇന്ന് അവധിയിലാണെന്നും ജോലിതിരക്കില്ലാത്ത ദിവസം ഹാജരാകാമെന്നും ഗൺമാൻ അനിൽ കുമാറും സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപും ആലപ്പുഴ പോലീസിനെ അറിയിച്ചു.