നിയമസഭയിൽ ഇന്ന് നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് തുടക്കമായി. നയം പറയാൻ മടിച്ച ഗവര്‍ണര്‍ക്കെതിരെ നിലപാട് കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് ഭരണപക്ഷം. അതോടൊപ്പം ആശുപത്രികളിൽ മരുന്ന് ഇല്ലെന്ന് അനൂപ് ജേക്കബ് എംഎൽഎ സഭയിൽ പരാമർശിച്ചു. ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്ന് കൊടുക്കുന്നതായി സിഎജി റിപ്പോർട്ടുണ്ടെന്നും, കെഎംസിൽ കെടുകാര്യസ്ഥതയാണെന്നും കോടിക്കണക്കിന് രൂപയാണ് കമ്പനികൾക്ക് കൊടുക്കൻ ഉള്ളതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനും വിമർശിച്ചു. എന്നാൽ ആശുപത്രിയിൽ മരുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്നും, മരുന്ന് സംഭരണത്തിനു മികച്ച സംവിധാനം ഉള്ളത് കേരളത്തിൽ മാത്രമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് മറുപടി നൽകി.
നിയമസഭയിൽ പ്രതിഷേധ പ്ലക്കാർഡുകളുമായി പ്രതിപക്ഷം
