മാത്യു കുഴൽനാടന്റെ കൈവശം ചിന്നക്കനാലിൽ 50 സെൻറ് അധിക ഭൂമിയുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. അന്വേഷണത്തിന് ശേഷം കഴിഞ്ഞ ദിവസം റവന്യൂ വകുപ്പും ഇതു ശരി വെച്ചു. ഇത് സംബന്ധിച്ച് ഉടുമ്പൻചോല ലാൻഡ് റവന്യൂ തഹസിൽദാർ ഇടുക്കി ജില്ലാ കളക്ടർക്ക് റിപ്പോർട്ടും നൽകി. ഇതേ തുടർന്ന് മാത്യു കുഴൽനാടനെതിരെ ഭൂമികയ്യേറ്റത്തിന് റവന്യു വകുപ്പ് കേസ് എടുത്തു. ഭൂസംരക്ഷണ നിയമ പ്രകരം ഹിയറിങ്ങിന് ഹാജരാകാൻ മാത്യുവിന് നോട്ടീസ് നൽകി.
മാത്യു കുഴൽനാടനെതിരെ ഭൂമികയ്യേറ്റത്തിന് റവന്യു വകുപ്പ് കേസ് എടുത്തു
