വിദേശസഹകരണത്തിൻറെ ചുമതല കെ വാസുകിക്ക് നൽകിയതിൽ കേന്ദ്രo കേരളത്തെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി വി.വേണു. നിയമനം തെറ്റാണെന്നോ, നിയമന ഉത്തരവ് പിൻവലിക്കാനോ കേന്ദ്ര സര്ക്കാര് ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്ര സര്ക്കാരിൻ്റെ അധികാര പരിധിയിലുള്ളതും സംയുക്ത പട്ടികയിൽ ഉള്ളതും എന്താണെന്ന് കൃത്യമായ അറിയുന്നവരാണ് കേരളത്തിലെ ഉദ്യോഗസ്ഥർ. ഇക്കാര്യത്തിൽ കേരള സർക്കാരിന് ഔദ്യോഗികമായി കേന്ദ്രസർക്കാർ അറിയിപ്പ് വന്നാലേ പ്രതികരിക്കേണ്ടതുള്ളൂവെന്നും തിരുവനന്തപുരത്ത് വാര്ത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
വിദേശസഹകരണത്തിൻറെ ചുമതല കെ വാസുകിക്ക് നൽകിയതിൽ കേന്ദ്രo കേരളത്തെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി വി.വേണു
