തന്റെ ഗണ്‍മാന്‍ അനില്‍കുമാര്‍ ആരെയെങ്കിലും മര്‍ദിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് അവരുടെ ചുമതലയെന്നും നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി. അതോടൊപ്പം ആലപ്പുഴയില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസില്‍ മുഖ്യമന്ത്രിയുടെ ഗൺമാന്‍ അനില്‍കുമാർ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇന്ന് അവധിയിലാണെന്നും ജോലിതിരക്കില്ലാത്ത ദിവസം ഹാജരാകാമെന്നും ഗൺമാൻ അനിൽ കുമാറും സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപും ആലപ്പുഴ പോലീസിനെ അറിയിച്ചു.