തെരഞ്ഞെടുപ്പ് നടന്ന മൂന്നിടത്തും തോൽവിയിലേക്ക് പോകുന്ന കോൺഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടി ബിജെപിക്കെതിരെ യോജിക്കാവുന്നവരെ എല്ലാവരെയും ഒപ്പം കൂട്ടാൻ കഴിയാത്തത് കൊണ്ടാണെന്ന് അദ്ദേഹം വിമർശിച്ചു.എല്ലാവരും ഒന്നിച്ച് നിന്നാൽ ബി ജെ പി യെ പരാജയപ്പെടുത്താവുന്നതേയുള്ളൂ. ഇക്കാര്യം മനസ്സിലാക്കി പ്രവർത്തിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തോൽവിയിൽ കുറ്റപ്പെടുത്തലുമായി മുഖ്യമന്ത്രി
