ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗിയുടെ 11,000 കോടി സമാഹരണം ലക്ഷ്യമിട്ടുള്ള പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് സെബി അനുമതി നല്‍കിയതോടെ ഓഹരി വാങ്ങാന്‍ ഇടിച്ചു കയറി സെലിബ്രിറ്റി നിക്ഷേപകര്‍. നവംബറില്‍ ഐ.പി.ഒ നടന്നേക്കും. 3,750 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 6,664 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതായിരിക്കും ഐ.പി.ഒ. ബോളിവുഡ് താരം അമിതാഭ് ബച്ചനാണ് ആദ്യം എത്തിയത്. കഴിഞ്ഞയാഴ്ച മാധുരി ദീക്ഷിത് നിക്ഷേപം നടത്തിയിരുന്നു. ഇപ്പോള്‍ ബോളിവുഡ് ഡയറക്ടര്‍ കരണ്‍ ജോഹറും ക്രിക്കറ്റ് താരങ്ങളായ രാഹുല്‍ ദ്രാവിഡ്, സഹീര്ഖാന്, ടെന്നീസ് താരം റോഹന്‍ ബൊപ്പണ്ണ, സംരംഭകനായ ആഷിഷ് ചൗധരി എന്നിവരും സ്വിഗിയുടെ ഓഹരികള്‍ സ്വന്തമാക്കി. ഈ മാസം ആദ്യം മോഡേണ്‍ ഇന്സുലേറ്റര് എന്ന കമ്പനി സ്വിഗിയില് അഞ്ച് കോടിയുടെ നിക്ഷേപം നടത്തിയിരുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ സ്വിഗി മികച്ച വളര്‍ച്ച കൈവരിച്ചതാണ് ഓഹരികള്‍ക്ക് ഡിമാന്റ് കൂട്ടുന്നത്. കമ്പനിയുടെ നഷ്ടം മുന്‍വര്‍ഷത്തേക്കാള്‍ 44 ശതമാനം കുറച്ച് 2,350 കോടി രൂപയിലെത്തി. വരുമാനം 36 ശതമാനം വര്‍ധച്ച് 11,247 കോടി രൂപയിലുമെത്തി.
സ്വിഗിയുടെ ഓഹരി വാങ്ങാന്‍ ഇടിച്ചു കയറി സെലിബ്രിറ്റി നിക്ഷേപകര്‍
