ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ക്യാപ്റ്റന്‍ മില്ലര്‍’ എന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഫോര്‍ച്യൂണ്‍ സിനിമാസിന്. നിര്‍മ്മാതാക്കളായ സത്യജ്യോതി ഫിലിംസ് അറിയിച്ചതാണ് ഇത്. റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം ഫോര്‍ച്യൂണ്‍ സിനിമാസ് സ്വന്തമാക്കിയിരിക്കുന്നത്. പൊങ്കല്‍ റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. അരുണ്‍ മാതേശ്വരന്‍ ആണ് ചിത്രത്തിന്റെ സംവിധാനം. അഭിനേതാക്കളിലും അണിയറപ്രവര്‍ത്തകരിലും തെന്നിന്ത്യയിലെ ഏറ്റവും മികച്ചവര്‍ ഒത്തുചേരുന്ന ചിത്രം എന്ന നിലയിലാണ് ക്യാപ്റ്റന്‍ മില്ലറിന് ലഭിക്കുന്ന പ്രീ റിലീസ് ഹൈപ്പ്. ചിത്രത്തിന്റെ ട്രെയ്ലര് ഉടന്‍ എത്തും. സെന്തില്‍ ത്യാഗരാജനും അര്ജുന് ത്യാഗരാജനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സത്യജ്യോതി ഫിലിംസിന്റെ ബാനറില്‍ ടി ജി ത്യാഗരാജനാണ് അവതരിപ്പിക്കുന്നത്. പ്രിയങ്ക അരുള്‍ മോഹന്‍ ആണ് നായിക. ഡോ. ശിവരാജ്കുമാര്, സന്ദീപ് കിഷന് തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നുണ്ട്.
‘ക്യാപ്റ്റന്‍ മില്ലര്‍’ പൊങ്കല്‍ റിലീസായി തിയറ്ററുകളിലെത്തും
