Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോളേജ് അധ്യാപകർ തന്നെ ചോദ്യ പേപ്പർ വാട്സാപ്പ് വഴി ചോർത്തിയെന്ന് കണ്ണൂർ സർവകലാശാലയുടെ കണ്ടത്തൽ

കോളേജ് അധ്യാപകർ തന്നെ ചോദ്യ പേപ്പർ വാട്സാപ്പ് വഴി ചോർത്തിയെന്ന് കണ്ണൂർ സർവകലാശാലയുടെ കണ്ടത്തൽ. കാസർകോട് പാലക്കുന്ന്‌ ഗ്രീൻവുഡ് കോളേജിൽ ചോദ്യ പേപ്പർ ചോർത്തിയെന്നാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ കണ്ണൂർ സർവകലാശാല അധികൃതർ ഗ്രീൻവുഡ് കോളേജിനെതിരെ പൊലീസിൽ പരാതി നൽകി. സിൻഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായും വൈസ് ചാൻസലർ അറിയിച്ചു. കോളേജിലെ പരീക്ഷാകേന്ദ്രം മാറ്റിയെന്നും കണ്ണൂർ സർവകലാശാല വ്യക്തമാക്കി. ചോദ്യ പേപ്പർ ചോർച്ചയിൽ ജില്ലാ പൊലീസ് മേധാവിക്കും ബേക്കൽ പൊലീസിലും പരാതി നൽകുകയും ചെയ്തിട്ടുണ്ട്.