കഥയും കവിതയുമെഴുതുന്ന എഴുത്തുകാരിയാണ് മഞ്ജുവൈഖരി, ‘ബോധി ധാബ’ ആദ്യത്തെ കഥാസമാഹാരമാണ്. ജീവിതത്തിലേക്കും സമൂഹത്തിലേക്കുമുള്ള സൂക്ഷ്മമായ ചില നോട്ടങ്ങളാണ് ഇതിലെ കഥകളില്‍ ഉള്‍ക്കൊള്ളുന്നത്. യഥാതഥമായും പ്രതികാത്മകമായും ജീവിതം ആവിഷ്‌കരിക്കപ്പെടുന്നു. ജീവിതത്തിന്റെ നാനാമേഖലകളെ സ്പര്‍ശിക്കുന്ന കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ആധുനികകാലത്തെ മധ്യവര്‍ഗജീവിതവും ദാമ്പത്യവും പ്രണയവുമെല്ലാം ഇവിടെ ചര്‍ച്ചചെയ്യപ്പെടുന്നു. ‘ബോധി ധാബ’. മഞ്ജുവൈഖരി. തിങ്കള്‍ ബുക്‌സ്. വില 152 രൂപ.