പാലക്കാട് എലപ്പുള്ളി ബ്രൂവറി പദ്ധതിയുമായി ബന്ധപ്പെട്ട് ഒയാസിസ് മദ്യകമ്പനിയിൽ നിന്ന് സിപിഎമ്മും കോണ്‍ഗ്രസും കോടികള്‍ വാങ്ങിയെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍. എലപ്പുള്ളിയിലെ വിവാദമായ ഒയാസിസ് കമ്പനി സിപിഎമ്മിന് രണ്ട് കോടി സംഭാവന നൽകിയെന്നും സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് വിവരങ്ങൾ പുറത്തുവിടാൻ ജില്ലാ സെക്രട്ടറിയെ വെല്ലുവിളിക്കുകയാണെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു. അതോടൊപ്പം പാലക്കാട് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന് ഒരു കോടി സംഭാവന നൽകിയിട്ടുണ്ടെന്നും ജില്ലയിലെ കോൺഗ്രസ്സ് നേതാവിന് 25 ലക്ഷം രൂപ വ്യക്തിപരമായും നൽകിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു . അക്കൗണ്ടിൽ ഈ അടുത്ത ദിവസങ്ങളിൽ വന്നിരിക്കുന്ന കോടികൾ ആരിൽ നിന്നാണ് സ്വീകരിച്ചതെന്നും എന്തിനു സ്വീകരിച്ചുവെന്നും ഇരുപാർട്ടികളും വ്യക്തമാക്കണമെന്നും സി കൃഷ്ണകുമാര്‍ കൂട്ടിച്ചേർത്തു
പാലക്കാട് എലപ്പുള്ളി ബ്രൂവറി പദ്ധതിയിൽ അഴിമതിയാരോപണവുമായി ബിജെപി
