ജാര്‍ഖണ്ഡിൽ ഇന്ത്യ മുന്നണിയുടെ റാലിയ്ക്കിടെ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായ സാഹചര്യത്തില്‍ മുന്നണിക്കെതിരെ വിമര്‍ശനവുമായി ബിജെപി. ജാര്‍ഖണ്ഡിലെ ചത്ര സീറ്റിന്റെ വിഭജനത്തെ ചൊല്ലി കോൺഗ്രസ് ആര്‍ജെഡി പ്രവര്‍ത്തകരാണ് റാലിയില്‍ തമ്മിലടിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് ഇതാണ് സ്ഥിതിയെങ്കിൽ അധികാരം കിട്ടിയാൽ എന്താകും അവസ്ഥയെന്ന് ബിജെപി പരിഹസിച്ചു. തലതല്ലി പൊളിക്കുന്നവർക്കായി വോട്ട് പാഴാക്കരുതെന്നും ബിജെപി ദേശീയ വക്താവ് ഷഹ്സാദ് പൂനെവാല പ്രതികരിച്ചു.
ഇന്ത്യ മുന്നണിക്കെതിരെ ബിജെപി
