ബെംഗളൂരു നഗരത്തിൽ ഞായറാഴ്ച വൈകുന്നേരം മുതൽ തിങ്കളാഴ്ച പുലർച്ചെ വരെ 12 മണിക്കൂറിനുള്ളിൽ 130 മില്ലിമീറ്റർ മഴയാണ് നഗരത്തിൽ പെയ്തിറങ്ങിയത്. മൂന്ന് പേർ മരിച്ചു. 500 വീടുകൾ വെള്ളത്തിനടിയിലായി. 20 ലധികം തടാകങ്ങൾ കരകവിഞ്ഞൊഴുകി. ഡസൻ കണക്കിന് തെരുവുകൾ വെള്ളത്തിൽ മുങ്ങി. അണ്ടർപാസുകളും ഫ്ലൈ ഓവറുകളും അടച്ചു. മണിക്കൂറുകളോളം വാഹന ഗതാഗതം തടസ്സപ്പെട്ടു. നഗരത്തിലെ പല പ്രദേശങ്ങളിലും പൊതു ബസ് സർവീസുകൾ തടസ്സപ്പെട്ടു. ദശാബ്ദത്തിനിടയിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന മഴയെന്നാണ് ഗ്രേറ്റർ ബെംഗളൂരു മുനിസിപ്പൽ കോർപ്പറേഷൻ ചീഫ് കമ്മീഷണർ മഹേശ്വർ റാവു വ്യക്തമാക്കിയത്.
മഴയിൽ മുങ്ങി ബെംഗളൂരു നഗരം
